സ്കൂളിൽ സീലിങ് അടർന്ന് വീണു…വിദ്യാർഥികൾക്ക് പരുക്ക്

 

കോഴിക്കോട്: ചാലപ്പുറം ഗണപത് ഗേൾസ് സ്കൂളിൽ സീലിങ് വിദ്യാർഥികളുടെ ദേഹത്തേക്ക് വീണു. നാല്‌ പ്ലസ് വൺ വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു. പ്ലസ് വൺ ക്ലാസ്സിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. നോലോ അ‍ഞ്ചോ വർഷം മുൻപ് നിർമ്മിച്ച കെട്ടിടമാണ് ഇതെന്നും വിദ്യാർഥികൾ പറ‍ഞ്ഞു.


أحدث أقدم