ശാന്തൻപാറ സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം എൻ.ഒ.സി ഇല്ലാതെ എന്ന് ആരോപണം


ഇടുക്കി: ശാന്തൻപാറയിൽ സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം. ദേവികുളം താലൂക്കിലെ ശാന്തൻപാറയടക്കം എട്ട് വില്ലേജുകളിൽ എൻഒസി ഇല്ലാതെ കെട്ടിട നിർമ്മാണം പാടില്ലെന്നാണ് ചട്ടം. എന്നാൽ റവന്യു വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് ശാന്തൻപാറയിൽ സി.പി.എം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടക്കുന്നത്. നിലവിൽ പ്രദേശത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പ് നിലവിൽ അനുമതി നൽകുന്നില്ല. വീട് നിർമ്മാണത്തിന് മാത്രമാണ് അനുമതി നൽകുന്നതെന്നിരിക്കെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തി നടക്കുന്നത്.
أحدث أقدم