നക്ഷത്രവാരഫലം 2023 സെപ്തംബർ 10 മുതൽ 16 വരെ പ്രശസ്ത ജ്യോതിഷ പണ്ഡിതൻ സജീവ് വി .ശാസ്താരം എഴുതുന്ന ജ്യോതിഷ പംക്തി



മുഖ്യധാരാ മാധ്യമങ്ങളിലും ജ്യോതിഷ മാസികകളിലും പതിറ്റാണ്ടുകളായി ജ്യോതിഷപംക്തി കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് വി സജീവ് ശാസ്താരം. ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്  
സജീവ് വി .ശാസ്താരം 
ഫോൺ:  96563 77700

🔵അശ്വതി   : അനുകൂല വാരമാണ്   . കടം നല്കിയ പണം തിരികെ ലഭിക്കും. ബന്ധുജന  സമാഗമം ഉണ്ടാകും. സര്ക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന   ആനുകൂല്യങ്ങൾ  ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും.  .
 
🔵ഭരണി  : പണമിടപാടുകളിൽ നേട്ടം ,  സഹോദരസ്ഥാനീയരിൽനിന്നും  ഗുണാനുഭവം. വിദ്യാർഥികൾക്കു  മത്സരപ്പരീക്ഷകളിൽ  ഉന്നത വിജയം. ദാമ്പത്യ ജീവിത സൗഖ്യം. പൊതുപ്രവർത്തന വിജയം കൈവരിക്കും 

🟢കാർത്തിക   :  ഔദ്യോഗികരംഗത്ത് അംഗീകാരം ലഭിക്കും  വിവാഹക്കാര്യത്തിൽ  ഉചിതമായ തീരുമാനമെടുക്കും. കര്മ്മരംഗം പുഷ്ടിപ്പെടും. മംഗളകര്മ്മങ്ങളിൽ  പങ്കെടുക്കും. ഇരുചക്ര വാഹനം  വാങ്ങുവാനുള്ള ആഗ്രഹങ്ങള് സഫലമാകും.
🟢രോഹിണി    :  തൊഴിൽ പരമായ നേട്ടങ്ങൾ കൈവരിക്കും , യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും.  മാനസിക സന്തോഷം അനുഭവിക്കുന്ന കാലമാണ്.വ്യവഹാര വിജയം , കൃഷി ഭൂമിയിൽ   നിന്ന് ധനലാഭം 
🟡മകയിരം   :    മുടങ്ങിയ ഗൃഹ നിർമ്മാണം  പുനരാരംഭിക്കും , കുടുംബസമേത  യാത്രകൾ . ഭൂമി വിൽപ്പന  വാക്കു റപ്പിക്കും, തൊഴിൽ പരമമായ ഉയർച്ച. ആരോഗ്യ പുരോഗതി.സഞ്ചാരക്ലേശം മൂലം ക്ഷീണം , തൊഴിലിൽ രംഗത്ത് അനുകൂലമായ സാഹചര്യം.
🔴തിരുവാതിര   :  ആരോഗ്യവിഷമതകൾ  മറികടക്കും  , സ്വന്തക്കാർക്ക് രോഗബാധാ സാദ്ധ്യത , മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. പണമിടപാടു കളിൽ അധിക ശ്രദ്ധ പുലർത്തണം.  ആരോഗ്യപരമായ വിഷമതകൾ ശമിക്കും, സന്താനഗുണ മനുഭവിക്കും.  
🟤പുണർതം:   തൊഴിൽ രംഗത്ത്  നേട്ടങ്ങൾ ഉണ്ടാവും, അപ്രതീക്ഷിത മായ പ്രതിസന്ധികളെ നേരിടേണ്ടി വരും . പരിശ്രമത്തിനു തക്ക അംഗീകാരം ലഭിച്ചെന്നു വരില്ല. ആരോഗ്യസ്ഥിതിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും .

🟤പൂയം  : സുഹൃത്ത് സഹായം ലഭിക്കും,   ഭൂമി വാങ്ങൽ , ഗൃഹനിർമ്മാണം  എന്നിവയ്ക്കുള്ള സാഹചര്യമൊരുങ്ങും , സർക്കാർ ഉദ്യോഗസ്ഥര്ക്ക് ഇഷ്ട സ്ഥലത്തേയ്ക്ക് മാറ്റം ലാഭിക്കാം, വിദ്യാഭ്യാസ പരമായ ഉന്നതവിജയം  കൈവരിക്കും.

🟣ആയില്യം:  പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും ,അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും , സകുടുംബ യാത്രകൾക്കായി  പണച്ചെലവ്. രോഗദുരിതത്തിൽ ശമനം , ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും,

🔴മകം  :   വിവാഹം ആലോചിക്കുന്നവർക്ക്  സമയം അനുകൂലം  , തൊഴിൽ പരമമായ ഉയർച്ച. അത്യാവശ്യ യാത്രകൾ വേണ്ടിവരും,  ദാമ്പത്യ ജീവിത പ്രശ്നങ്ങൾ ശമിക്കും തൊഴിൽ രംഗത്ത് മാന്യമായ നില കൈവരിക്കും . 

🔵പൂരം   : തൊഴിലിൽ അനുകൂലമായ സാഹചര്യം.  ദേശം വിട്ടുള്ള യാത്രകൾ വേണ്ടിവരും. സന്താനങ്ങൾക്ക് രോഗദുരിതം ,മാനസിക സമ്മർദ്ദം അധികരിക്കും  ,  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.

🟡ഉത്രം   :   ശാരീരികവും മാനസികവുമായ വിഷമതകൾ മൂലം  തൊഴിലിൽ നിന്ന് വിട്ടു  നിൽക്കേണ്ടി വരും, സാമ്പത്തിക അന്വേഷങ്ങളിൽ   വിജയം കാണില്ല, ഗൃഹസുഖം കുറയും. 
അനാവശ്യ ചെലവുകൾ  മൂലം മനസ്സു വിഷമിക്കും , ബന്ധുക്കൾ തമ്മിൽ ഭിന്നത .

🟠അത്തം   :  സുഹൃദ് സഹായം വർദ്ധിക്കും , ഗൃഹ നിർമ്മാണത്തിൽ പുരോഗതി, ധനപരമായ അധികച്ചെലവ്,  ബന്ധുജന സഹായം ലഭിക്കും ,  സാമ്പത്തിക വിഷമതകൾ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകൾ  അലട്ടും. 

🔵ചിത്തിര   : ഗൃഹ നിർമ്മാണത്തിൽ പുരോഗതി , മനഃ സുഖം വർദ്ധിക്കും  ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ,അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും.

🟠ചോതി     : സാമ്പത്തിക വിഷമതകൾ മറികടക്കും ,  ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. സാമ്പത്തികമായ തടസ്സങ്ങൾ നീങ്ങും , മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. 

🟡വിശാഖം   :  ആരോഗ്യ വിഷമതകൾ വിട്ടൊഴിയും ,  മറ്റുള്ളവരെ അ ന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവി, കണ്ണ് എന്നിവയ്ക്ക്  രോഗബാധയ്ക്കു സാധ്യത. പ്രവർത്തനരംഗത്ത്  വിജയിക്കുവാനും അംഗീകാരം  ലഭിക്കുവാനും സാധ്യത. 

🔴അനിഴം   : കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. മാനസികമായി ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ  ഇടപെടേണ്ടിവരും. ബന്ധുഗുണം വർദ്ധിക്കും . 

🔴തൃക്കേട്ട   :  സുഹൃത്തുക്കളുമായി   മാനസിക വിരോധം ഉടലെടുക്കും ,  അനാരോഗ്യം മൂലം യാത്രകൾ ഒഴിവാക്കും   തൊഴിൽ രംഗത്ത് നേട്ടങ്ങൾ സഹോദരങ്ങൾ  വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. 

🟢മൂലം    : ധനപരമായി അനുകൂലം , ബന്ധുജന സഹായം ലഭിക്കും.  പൊതുവെ   മാനസിക സമ്മർദ്ദം വിട്ടൊഴിയും  ,   തൊഴിലന്വേഷണത്തിൽ  നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും. 
 
🟣പൂരാടം    : .ബന്ധുജന  സഹായത്താൽ  സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. 

🟣ഉത്രാടം   : പൊതുപ്രവര്ത്തന രംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് ജനസമ്മിതി വർദ്ധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ കഴിയും . .ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

🟡തിരുവോണം    : പുതിയ ജോലിയിൽ പ്രവേശിക്കും , ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഠിനശ്രമം വേണ്ടിവരും. ആരോഗ്യവിഷമതകൾ ശമിക്കും ,  മാതാവിനോ തത്തുല്യരായവര്ക്കോ അരിഷ്ടതകൾ. 

🟣അവിട്ടം   :  രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്  ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വര്ധിക്കും

🟠ചതയം   :  മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. വിവാദപരമായ പല കാര്യങ്ങളില് നിന്നും മനസിന് സുഖം ലഭിക്കും. 

🔵പൂരുരുട്ടാതി   :  ഗൃഹനിർമ്മാണം പുരോഗമിക്കും ,  ശ്വാസകോശ  രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.   പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. 

🟢ഉത്രട്ടാതി   :    ദാന്പത്യ ജീവിതത്തില് ചെറിയ പിണക്കങ്ങള് ഉടലെടുക്കും. മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം.ഏര്പ്പെടുന്ന കാര്യ ങ്ങളില് ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ  നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. 

🟣രേവതി  : ബന്ധുജനങ്ങളുമായി കൂടുതല് അടുത്തു കഴിയും. പൂർവ്വിക  സ്വത്തു ലഭിക്കുൻ യോഗമുണ്ട് . യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.
Previous Post Next Post