ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടു.. 2 യുവാക്കൾക്ക് പരുക്കേറ്റു


പത്തനംതിട്ട: ബൈക്ക് കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് 2 യുവാക്കൾക്ക് ഗുരുതര പരുക്ക്. എംസി റോഡിൽ ഏനാത്ത് പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപമാണ് അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം പുത്തൂർ പവിത്രേശ്വരം സുഗന്ധ വിലാസം അജിത് (28), ചരുവിള ചാത്തന്നൂർ സ്വദേശി തമ്പി (40) എന്നിവർക്കാണു പരുക്കേറ്റത്.
Previous Post Next Post