ടി.ഐ മധുസൂദനന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം




*കൊലവിളി പ്രസംഗത്തിൽ ടി.ഐ മധുസൂദനന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചു. ഒരു ഭാഗത്ത് തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ മറുഭാഗത്ത് ഇത്തരം വിവാദം ഗുണം ചെയ്യില്ല. പ്രസംഗിക്കുമ്പോൾ അതിരുവിടരുതെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകി. മധുസൂദനൻ കമ്മിറ്റിയിൽ പങ്കെടുത്തിരുന്നില്ല.

കൊലവിളി പ്രസംഗത്തിൽ സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രസംഗം അനാവശ്യമെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. തിരുത്തൽ പ്രക്രിയയുടെ അന്തസ്സത്ത ഇല്ലാതാക്കുന്ന പ്രസംഗമെന്നും പൊതുസമൂഹത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയര്‍ന്നു.
Previous Post Next Post