ഇനി കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; യുപിഐ എടിഎം വരുന്നുതിരുവനന്തപുരം: യു.പി.ഐ എ. ടി .എം. മെഷീനുകൾ കേരളത്തിൽ പെട്ടെന്ന് തന്നെ വിതരണം ചെയ്യുമെന്ന് സഹകരണ സ്ഥാപനമായ മലബാർ കോപ് – ടെക് അധികൃതർ അറിയിച്ചു. എ. ടി.എമ്മിൽ നിന്ന് കാർഡ് ഉപയോഗിക്കാതെ തന്നെ പണമെടുക്കാവുന്ന ഇന്റർറോപ്പറബിൾ കാർഡ്ലെസ് ക്യാഷ് വിത്ഡ്രോവൽ (ഐ.സി.ഡബ്ല്യു ) സേവനം യാഥാർഥ്യമായി. യു.പി.ഐ വിവരങ്ങൾ നൽകിയാണ് പണം പിൻവലിക്കേണ്ടത്. മെഷീൻ ബുക്കിംങ് ആരംഭിച്ചതായി അധീകൃതർ അറിയിച്ചു.രാജ്യത്ത് രജിസ്റ്റർ ചെയ്ത യുപിഐ ആപ്പ് ഉള്ള ആർക്കും ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. നിലവിൽ രാജ്യത്ത് മുംബൈയിൽ മാത്രമാണ് യുപിഐ -എടിഎം ഉള്ളത്. വരും മാസങ്ങളിൽ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. അതേസമയം പുതിയ കൗണ്ടർ സ്ഥാപിക്കുന്നതിന് പകരം രാജ്യത്തുടനീളമുള്ള എടിഎം കൗണ്ടറുകളിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്താൻ ആണ് കൂടുതൽ സാധ്യത. ഈ നൂതന പ്ലാറ്റ്ഫോം സുരക്ഷിതവും സൗകര്യപ്രദവുമായ കാർഡ്ലെസ് ക്യാഷ് പിൻവലിക്കലുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ സാമ്പത്തിക സാങ്കേതിക മേഖലയിൽ അടുത്ത കാലത്ത് നടന്ന പ്രധാന ചുവടുവെയ്പുകളിൽ ഒന്നായി ഇത് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous Post Next Post