അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം താമര ആകൃതിയില്‍ ജലധാര വരുന്നു


 ലക്നൗ : അയോധ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിന് സമീപം താമരയുടെ ആകൃതിയില്‍ ജലധാര നിര്‍മ്മിക്കുന്നു. ഏകദേശം 100 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കു ന്നത്. 

ഗുപ്തര്‍ ഘട്ടിന് സമീപം താമരപ്പൂവിന്റെ ആകൃതിയിലാണ് ജലധാര നിര്‍മ്മിക്കുക. ജലധാരയില്‍ നിന്നുള്ള വെള്ളം ഏകദേശം 50 മീറ്റര്‍ ഉയരത്തില്‍ എത്തുന്ന രീതിയിലായിലാണ് രൂപകല്പന.

രാമക്ഷേത്രത്തില്‍ നിന്ന് ഏകദേശം 1.5 കിലോ മീറ്റര്‍ അകലെയാണ് നിര്‍മ്മിതി സ്ഥിതി ചെയ്യുക. പദ്ധതിക്ക് വേണ്ടി അയോധ്യ ഭരണകൂടം ഭൂമി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ലേല നടപടികള്‍ ആരംഭിച്ചിട്ടില്ല.

ഒരേ സമയം 25000 പേര്‍ക്ക് കാണാന്‍ സാധിക്കുന്ന രീതിയിലാ ണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹിന്ദു വിശ്വാസത്തിലെ ഏഴ് പുണ്യ നദികളോടു ള്ള ആദര സൂചകമായാ ണ് ഏഴ് ദളങ്ങള്‍ ഉള്‍പ്പെടുന്ന താമര ആകൃതിയില്‍ ജലധാര സ്ഥാപിക്കുക. 

 ഏഴ് ദളങ്ങള്‍ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഗംഗ, യമുന, സരസ്വതി, സിന്ധു, നര്‍മ്മദ, ഗോദാവരി, കാവേരി എന്നീ ഏഴ് നദികളെയാണ് സൂചിപ്പിക്കുന്നത്. ഈ ജലധാര ലോകമെമ്പാടുമുള്ള ഭക്തരേയും വിനോദ സഞ്ചാരികളേയും ആകര്‍ഷിക്കുമെന്ന് അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
Previous Post Next Post