നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ കേസിലെ പ്രതി റോബിൻ ജോർജ് പിടിയിൽകോട്ടയം : കഞ്ചാവ് വില്പനയ്ക്ക് നായ്ക്കളെ കാവൽ നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന റോബിൻ ജോർജ് പോലീസ് പിടിയിൽ 

മൂന്നുദിവസം 4 സംഘങ്ങളായി നടത്തിയ നീണ്ട അന്വേഷണത്തിനോടുവിൽ തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്

പിതാവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാൻ ആയത്.

കോട്ടയം കുമാരനല്ലൂരിലെ കഞ്ചാവ് കേന്ദ്രത്തിൽ പോലീസ് എത്തിയപ്പോൾ നായ്ക്കളെ അഴിച്ചുവിട്ടു പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് റോബിൻ . അവിടെ നിന്നും പ്രതി രക്ഷപെട്ടു എങ്കിലും 18 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. അത്യാക്രമണ ശേഷി പരിശീലനത്തിലൂടെ നേടി എടുത്ത 13 നായ്ക്കളെയാണ് കഞ്ചാവ് വില്പന കേന്ദ്രത്തിൽ കണ്ടെത്താനായത്

കഞ്ചാവ് വില്പന കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട പ്രതി പിന്നീട് സ്വന്തം താമസസ്ഥലമായ കോട്ടയത്തെ കോശമറ്റം കോളനിയിൽ എത്തിയിരുന്നുവെങ്കിലും,പോലീസ് എത്തിയപ്പോൾ അവിടെ നിന്നും വീണ്ടും രക്ഷപ്പെടുകയായിരുന്നു.തുടർന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തിയത്.
പ്രതിയെ ഇപ്പോൾ കോട്ടയം ഗാന്ധിനഗർ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇന്ന് 11 ന് കുമാരനല്ലൂരിൽ തെളിവെടുപ്പ് നടത്താനായി എത്തിക്കും.

Previous Post Next Post