ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി.. വിദ്യാർത്ഥികൾക്ക് പരിക്ക്… ഒരാളെ കാണാനില്ല…

 
തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം. നെടുമങ്ങാട്–ആര്യനാട് റൂട്ടിൽ കുളപ്പട ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 9.10നാണ് അപകടം. ലോറി കാത്തിരിപ്പ് കേന്ദ്രം തകർത്ത് കരമനയാറ്റിന്റെ കരയിലേക്ക് മറിഞ്ഞു. 

ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ 5 പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരിൽ നാല് പേർ വിദ്യാർഥികളാണ്. എന്നാൽ അപകടത്തിൽ ഒരു വിദ്യാർത്ഥിയെ കാണാനില്ല. മൂന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്കുണ്ട് . കാണാതായ ഒരു കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.

Previous Post Next Post