കോയിപ്രത്ത് യുവാവ് വെട്ടേറ്റു മരിച്ച നിലയിൽ


 
പത്തനംതിട്ട : കോയിപ്രം അയിരക്കാവ് പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അയിരക്കാവ് പാറയ്ക്കൽ പ്രദീപ് (35) എന്നയാളെയാണ് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

 പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

കൊലപാതകത്തിനു പിന്നിൽ മോൻസി എന്നയാളാണെന്നു സംശയിക്കുന്നു. ഇയാളുടെ ഭാര്യയുമായുള്ള പ്രദീപിന്റെ ബന്ധമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പ്രദേശവാസികൾ പറഞ്ഞു.
Previous Post Next Post