കൊച്ചി: സോളാര്‍ കേസില്‍ അന്വേഷണം വേണ്ടെന്ന യു.ഡി.എഫ് സമീപനം അവസരവാദപരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
സോളര്‍ കേസില്‍ പുതിയ വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. ഇടതുപക്ഷത്തിനെതിരായ ശ്രമങ്ങള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്.
അന്വേഷണം വന്നാല്‍ യു.ഡി.എഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാം. അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപമുണ്ടാകുമെന്നും യു.ഡി.എഫ് ഭയക്കുന്നുണ്ടെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.