ബാറിൽ മദ്യപന്മാർ തമ്മിൽ ഏറ്റുമുട്ടി… രണ്ട് പേർക്ക് പരുക്ക് ,,,നാല് പേർ പോലീസ് പിടിയിൽ


 

അമ്പലപ്പുഴ ബാറിൽ മദ്യപിക്കാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പുന്നപ്ര വടക്കു പഞ്ചായത്ത് പറവൂരിലെ ബാറിൽ ആണ് മദ്യപിക്കാനെത്തിയ സംഘങ്ങൾ ഏറ്റുമുട്ടിയത്. ഞായറാഴ്ച പകൽ 3 മണിയോടെ ആയിരുന്നു സംഭവം. മദ്യപിച്ചു കൊണ്ടിരുന്നതിനിടെ പരസ്പരം ഉണ്ടായ വാക്കേറ്റം മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. മർദ്ദനത്തിൽ പുന്നപ്ര കപ്പക്കട സ്വദേശികളായ വിനീത് (31) ,വിനീഷ് (31) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയിൽ 4 പേരെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു കളർകോട് പേരൂർ കോളനിയിൽ ജോമോൻ (26), പുന്നപ്ര വടക്കേടത്ത് ഗോമസ് കുട്ടി (30), ആലിശേരി സജിത്ത് (35), ആലപ്പുഴ അയ്യൻ പറമ്പിൽ അഭിജിത്ത് (27), സജിത്ത് അപ്പച്ചൻ എന്നിവരെയാണ് പുന്നപ്ര പൊലീസ് രാത്രിയോടെ അറസ്റ്റു ചെയ്തത്.
Previous Post Next Post