സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരൻ മരിച്ചു


തളിപ്പറമ്പ് : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കോം കണാരംവയൽ മുതിരയിൽ സജീവൻ (40) ആണ് മരിച്ചത്.

 ആലക്കോട് റോഡിൽ പൂവം ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസിനെ മറികടക്കുന്നതിനിടയിൽ പിന്നാലെയെത്തിയ ആപ്പിൾ എന്ന സ്വകാര്യ ബസ് സജീവന്റെ ബൈക്കിൽ തട്ടുകയായിരുന്നു. തുടർന്നു സജീവൻ വീഴുകയും ദേഹത്തു കൂടി ബസ് കയറി
ഇറങ്ങുകയും ചെയ്തു.

 ചെറുപുഴ സ്വദേശി സിജിയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, ഹരിനന്ദ..

Previous Post Next Post