നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന…പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു….


കോട്ടയം: കുമാരനെല്ലൂരിലെ കഞ്ചാവ് കേസ് പ്രതി റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട് ആറ്റിൽ ചാടിയ റോബിൻ കൊശമറ്റം കോളനിയിൽ എത്തി ഓട്ടോറിക്ഷയിൽ കടന്നു കളയുകയായിരുന്നു. നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ റോബിൻ മൂന്ന് ദിവസമായി ഒളിവിലാണ്. റോബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


Previous Post Next Post