കോട്ടയം കളത്തിൽപടിയിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.


കോട്ടയം : കോട്ടയത്ത് മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മലരിക്കൽ ഭാഗത്ത് ഓളോടുത്തിക്കരി വീട്ടിൽ സോജു ഒ.എസ് (26) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാൾ കോട്ടയത്തേക്ക്  വില്പനയ്ക്കായി എം.ഡി.എം.എയുമായി എത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ  ലഹരി വിരുദ്ധ സ്‌ക്വാഡും, കോട്ടയം ഈസ്റ്റ്‌ പോലീസും ചേര്‍ന്ന്  നടത്തിയ വാഹന പരിശോധനയിലാണ് കളത്തിപ്പടി ആഞ്ഞിലിമൂട് ഭാഗത്ത് വച്ച് ഇന്ന് പുലർച്ചെ രണ്ടുമണിയോടു കൂടി  എം.ഡി.എം.എ യുമായി ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. പരിശോധനയിൽ 02.81 ഗ്രാം എം.ഡി.എം.എ യും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. കോട്ടയംഈസ്റ്റ് സ്റ്റേഷൻ എസ്.ഐ അരുൺകുമാർ, ജിജി ലൂക്കോസ്, സജി എം.പി കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
Previous Post Next Post