തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ തുലാഭാരം നടത്തി നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. ഇന്നു രാവിലെ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചാണ്ടി ഉമ്മൻ ശിവപാർവതി ക്ഷേത്രത്തിലെത്തിയത്. 50 കിലോ വീതമുള്ള രണ്ടു ചാക്ക് പഞ്ചസാര കൊണ്ടാണു തുലാഭാരം നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ സന്ദർശനം.
ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ ചടങ്ങുകൾക്കു നേതൃത്വം നൽകി. ലോകത്ത് ഏറ്റവും പൊക്കംകൂടിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്കലിലേത്. ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അജിത്, ലാൽ രവി തുടങ്ങിയവർ ചാണ്ടിയെ അനുഗമിച്ചു.