തലസ്ഥാനത്ത് ലൈംഗികാതിക്രമകേസുകൾ വർധിക്കുന്നു. തിരുവനന്തപുരത്ത് ഐഎഎസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം.

തിരുവനന്തപുരം: തലസ്ഥാനത്ത് ലൈംഗികാതിക്രമകേസുകൾ വർധിക്കുന്നു. തിരുവനന്തപുരത്ത് ഐഎഎസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ 47 കാരൻ അറസ്റ്റിൽ. കാട്ടാക്കട മണ്ണൂർകര സ്വദേശി പ്രസാദാണ് അറസ്റ്റിലായത്.


കുന്നുംപുറത്തു വച്ച് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയ്ക്ക് നേരെയാണ് അക്രമം നടന്നത്. ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിയെ പിന്തുടർന്ന പ്രതി അശ്ലീലചുവയോടെ സംസാരിക്കുകയും കടന്നു പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.
Previous Post Next Post