മണക്കാട് വട്ടവിള പുത്തൻവീട് എന്ന സ്ഥലത്തു വീട്ടിൽ തീപിടിച്ചു. ആര്യയാണ് വീടിന്റെ ഉടമ. TC 20/150 എന്ന വീട്ടിലാണ് തീപിടിച്ചത്. നിലവിളക്കിൽ നിന്നും തീപടർന്നത് ആണ് തീപിടുത്തതിന് കാരണം. മേശ, കസേര, ഫാൻ,പുസ്തകങ്ങൾ എന്നിവ കത്തി നശിച്ചു. ഫയർഫോഴ്‌സിന് കയറി ചെല്ലാത്ത സ്ഥലമായതിനാൽ ടാപ്പിലെ വെള്ളം ഉപയോഗിച്ചാണ് സേന തീ കെടുത്തിയത്. മറ്റു സുരക്ഷ മുന്നറിയിപ്പുകൾ നൽകിയ ശേഷം സേന മടങ്ങിപ്പോയി.
നിലവിളക്കിൽ നിന്നും തീപടർന്ന് വീടിന് തീപിടിച്ചു ..
ജോവാൻ മധുമല
0
Tags
Top Stories