റെയിൽവെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി. ഡൽഹിയിലെ ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മഥുരയിൽ ഇന്നലെ രാത്രി 10:49 ന്
സംഭവം നടക്കുമ്പോൾ എല്ലാ യാത്രക്കാരും ട്രെയിനിൽ നിന്ന് ഇറങ്ങിയിരുന്നുവെന്നും അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മഥുര സ്റ്റേഷൻ ഡയറക്ടർ എസ് കെ ശ്രീവാസ്തവ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവെ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകളും വൈകി.