ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായി; ഇടുക്കിയില്‍ യുവാവ് ജീവനൊടുക്കിഇടുക്കി : ഇടുക്കി പള്ളിവാസലില്‍ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ പണം നഷ്ടമായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഹോട്ടല്‍ ജീവനക്കാരനായ കാസര്‍ഗോഡ് സ്വദേശി പി.കെ റോഷാണ് ആത്മഹത്യ ചെയ്തത്. കുറച്ചുനാളായി റോഷ് ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു.തുടക്കത്തില്‍ ഗെയിമിലൂടെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നല്‍കി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ എന്നും പൊലീസ് കണ്ടെത്തി. സഹപ്രവര്‍ത്തകന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയുള്ള ഒരു ഗെയിമാണ് യുവാവ് കളിച്ചിരുന്നത്. ഗെയിം കളിച്ച് നേടിയതന്ന് യുവാവ് വിശ്വസിച്ചിരുന്ന പണം പിന്‍വലിക്കാനായുള്ള ഫീസ് കണ്ടെത്താന്‍ റോഷ് സ്വര്‍ണം ഉള്‍പ്പെടെ പണയം വച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Previous Post Next Post