കടക്ക് പുറത്ത്… ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം….സിപിഎം പ്രവർത്തകനുംനടനുമായ ഭീമൻ രഘുവിനെതിരെ സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്

തിരുവനന്തപുരം: സിപിഎം പ്രവർത്തകനും നടനുമായ ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. ഇത്തിൾ കണ്ണിയാണ് ഭീമൻ രഘുവെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും റെജി ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസം കൊണ്ട് രഘു തങ്ങൾക്ക് അപമാനമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു റെജിയുടെ പരാമർശം.

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ ഭീമൻ രഘു എഴുന്നേറ്റ് നിന്നതും ശേഷം അതിനെ ന്യായീകരിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ചിത്രത്തിന്റെ പ്രദർശനത്തിനിടെ ഭീമൻ രഘു സിപിഎം പതാക വീശിയതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Previous Post Next Post