പത്തനംതിട്ടയിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ കോൺഗ്രസുകാർക്ക് നേരെ ലാത്തിചാർജ്


പത്തനംതിട്ട: പത്തനംതിട്ടയിൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് കോൺഗ്രസുകാർക്ക് നേരെ ലാത്തിചാർജ്. കള്ളവോട്ട് നടന്നെന്ന ആരോപിച്ച് സ്ഥലത്ത് തർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശിയത്. ലാത്തി ചാർജിൽ ആന്റോ ആന്റണി എം.പിയുടെ സ്റ്റാഫ് അംഗത്തിന് പരിക്കേറ്റു.
മുൻപ് യു.ഡി.എഫ് ഭരിച്ചിരുന്ന സർവീസ് ബാങ്കായിരുന്നു ഇത്. ഇത്തവണ അട്ടിമറി നടക്കുമെന്ന പ്രചാരണവും നിലനിൽക്കുന്നുണ്ട്. കള്ളവോട്ട് നടന്നെന്ന പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ പൊലീസിന് നേരെ തട്ടിക്കയറിയപ്പോഴാണ് ലാത്തി വീശിയത്
Previous Post Next Post