ചണ്ഡിഗഡ്: നവംബര്‍ പതിമൂന്നിന് ഹരിയാനയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ഫോടനം നടത്തുമെന്ന് ലഷ്‌കര്‍ ഇ തോയിബയുടെ ഭീഷണി.
നവംബര്‍ പതിനഞ്ചിന് ജഗദാരി വൈദ്യുതി നിലയവും റെയില്‍വേ കോച്ചും ബസ് സ്റ്റാന്‍ഡുകളും ക്ഷേത്രങ്ങളും തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
ജമ്മുകശ്മീരില്‍ ജിഹാദികളെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇതെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ കരീം അന്‍സാരിയുടെ കത്തില്‍ പറയുന്നു.
ഒക്ടോബര്‍ 26ന് ജഗദാരി റെയില്‍വേ സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. ഇതേതുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായി റെയില്‍വേ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഭീഷണിക്കത്ത് തങ്ങളുടെ കൈവശമുണ്ടെന്നും നോര്‍ത്തേണ്‍ റെയില്‍വേയുടെ ആര്‍പിഎഫ് ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പറഞ്ഞു.
ഹരിയാനയിലെ അംബാല കാന്ത്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപത്ത്, ചണ്ഡീഗഡ്, ഭിവാനി, മീററ്റ്, ഗാസിയാബാദ്, മറ്റ് സ്റ്റേഷനുകള്‍ എന്നിവ നവംബര്‍ 13 ന് ആക്രമിക്കപ്പെടുമെന്ന് കത്തില്‍ പറയുന്നത്.
ജഗദാരി വൈദ്യുതി നിലയം, റെയില്‍വേ വര്‍ക്ക്‌ഷോപ്പ്, ക്ഷേത്രങ്ങള്‍, ഹരിയാനയിലെ ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയും തകര്‍ക്കുമെന്നും കത്തില്‍പറയുന്നു.