എല്ലാവരുടേയും അക്കൗണ്ടിൽ 15 ലക്ഷം നൽകാമെന്ന് പ്രധാനമന്ത്രി പറഞ്ഞു; പക്ഷെ ഞാൻ ചെയ്യും: രാഹുൽ ​ഗാന്ധിന്യൂഡൽഹി: എല്ലാ കർഷകരുടേയും വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനവുമായി രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച് കങ്കർ ജില്ലയിൽ ഭാനുപ്രതാപ്‌പുർ അസംബ്ലി മണ്ഡലത്തിൽ നടത്തിയ പൊതുറാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി വാഗ്ദാന പെരുമഴ നടത്തിയിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വ്യാജ വാഗ്ദാനങ്ങൾക്കെതിരേയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.'ബിജെപി സർക്കാർ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നില്ല. അവർ അദാനിയുടെ ലോണുകൾ മാത്രമാണ് എഴുതിത്തള്ളിയിരിക്കുന്നത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു. ഞാൻ വീണ്ടും അതേ വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നു, ഛത്തീസ്ഗഡിലെ കർഷകരുടെ വായ്പ ഞങ്ങൾ എഴുതിത്തള്ളും'. രാഹുൽ ഗാന്ധി പറഞ്ഞു.


ബിജെപി സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. പ്രധാനമന്ത്രി മോദി എല്ലാവരുടേയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ലെന്നും താൻ നിങ്ങൾക്ക് വ്യാജവാഗ്ദാനങ്ങൾ ഒന്നും നൽകില്ലെന്നും താൻ പറയുന്ന കാര്യം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.ബിജെപിക്ക് പുറമെ അദാനി ഗ്രൂപ്പിനും മറ്റ് വ്യവസായികൾ‌ക്കുമെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിട്ടുണ്ട്. ബിജെപി കർഷകരുടെ പണം അദാനി ഗ്രൂപ്പിന് നൽകുന്നുവെന്നും അത് രണ്ട്-മൂന്ന് വ്യവസായികൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.


കോൺഗ്രസ് സർക്കാർ കർഷകരേയും തൊഴിലാളികളേയും ദരിദ്രരേയും സഹായിക്കുമ്പോൾ ബിജെപി സർക്കാർ വലിയ വായിൽ സംസാരിക്കുകയും പിന്നെ അദാനിയെ സഹായിക്കുകയും ചെയ്യുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു.

കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന് പുറമെ, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും രാഹുൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കിൻണ്ടർഗാഡൻ മുതൽ ബിരുദാനന്ദര ബിരുദം വരെ സർക്കാർ സ്ഥാപനങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുമെന്നും. അവർ ഒരു നയാ പൈസ പോലും നൽകേണ്ട കാര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്.സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരം നിലനിർത്തിയാൽ ബിഡിത്തൊഴിലാളികൾക്ക് വർഷം 4,000 രൂപ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരത്തിൽ തുടരുകയാണെങ്കിൽ ജാതി സെൻസസ് നടത്തുമെന്നും രാഹുൽ ഗാന്ധി ഊന്നിപ്പറഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രില ഒബിസി വിഭാഗത്തെപ്പറ്റി തൻ്റെ പ്രസംഗങ്ങളിൽ‌ വാചാലനാകുന്നു പിന്നെന്തിനാണ് അദ്ദേഹം ജാതി സെൻസസിനെ ഭയക്കുന്നത് എന്നും ചോദിക്കുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് എത്തിയാൽ രാാജ്യത്ത് മുഴുവനും ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ട് ഘട്ടമായി നവംബർ ഏഴിനും 17നുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് ഫലം പുറത്തുവരിക.
Previous Post Next Post