കാറുമായി യുഎഇ പോലീസിന് മുന്നില്‍ അഭ്യാസം; 20കാരന് 11 ലക്ഷം രൂപ പിഴയുഎഇ : കാറുമായി യുഎഇ പോലീസിന് മുന്നില്‍ അഭ്യാസം; 20കാരന് 11 ലക്ഷം രൂപ പിഴറാസല്‍ ഖൈമ: പോലീസ് പട്രോളിങ് വാഹനത്തിനു മുന്നില്‍ കാര്‍ സ്റ്റണ്ട് നടത്തിയ ഡ്രൈവറെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. റാസല്‍ ഖൈമയില്‍ 20കാരനാണ് അറസ്റ്റിലായത്. പോലീസ് പട്രോളിങ് സംഘത്തിന് മുമ്പില്‍ വച്ച് പ്രതി വാഹനാഭ്യാസം നടത്തുന്നതിന്റെ വീഡിയോ റാസല്‍ ഖൈമ പോലീസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.വാഹനം പിടിച്ചെടുത്ത പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും 50,000 ദിര്‍ഹം (11,33,182 രൂപ) പിഴ ചുമത്തുകയുമായിരുന്നു. അപകടകരമായി വാഹനമോടിച്ചതിനു പുറമേ രാജ്യത്തെ പോലീസ് സേനയോടും ട്രാഫിക് നിയമങ്ങളോടും അനാദരവ് കാണിക്കുന്ന നടപടിയാണ് പ്രതിയില്‍ നിന്ന് ഉണ്ടായത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. റാസല്‍ഖൈമ പോലീസ് അന്വേഷണം നടത്തി ഡ്രൈവറെ തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതി നിലവില്‍ നിയമനടപടി നേരിടുകയാണെന്നും റാസല്‍ഖൈമ പോലീസ് അറിയിച്ചുപോലീസ് ഉദ്യോഗസ്ഥരെ അനാദരിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന നിയമലംഘനമാണെന്ന് റാസല്‍ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹാര്‍ മുന്നറിയിപ്പ് നല്‍കി.

Previous Post Next Post