പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോട്ടയം മുണ്ടക്കയം സ്വദേശി ഷൈജുവിന് 20 വര്‍ഷം തടവ്കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക്‌ 20 വര്‍ഷം തടവും നാല്‍പ്പതിനായിരം രൂപയും പിഴയും ശിക്ഷ. കോട്ടയം മുണ്ടക്കയം സ്വദേശി ഷൈജുവിനെ ചങ്ങനാശേരി സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്.പിഴ തുക ഇരയ്ക്ക് നല്‍കണം. അല്ലെങ്കില്‍ ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കണം. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുണ്ടക്കയം SHOയായിരുന്ന ഷൈന്‍ കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ പി.എസ് മനോജ് ഹാജരായി.

Previous Post Next Post