യുകെയില്‍ ഞായറാഴ്ച മുതല്‍ (29.10.2023) ശൈത്യകാല സമയം; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പുറകോട്ടുവയ്ക്കുക യു കെ ഞായറാഴ്ച ശൈത്യകാല സമയത്തിലേക്ക് കടക്കും. ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പുറകോട്ടുവയ്ക്കുക വേനല്‍ക്കാലത്ത് പകല്‍ സമയം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായിട്ടാണ് ബ്രിട്ടീഷ് സമ്മര്‍ ടൈം (ബി എസ് ടി) നിലവില്‍ വന്നത്. ഡേലൈറ്റ് സേവിംഗ് ടൈം (ഡി എസ് ടി) എന്നും ജി എം ടി +1 എന്നും ഇത് അറിയപ്പെടുന്നു. വേനല്‍ കഴഞ്ഞതോടെ ഇത് ജി എം ടിയിലേക്ക് തിരിച്ചുപോവുകയാണ്. ഒന്നാം ലോക മഹായുദ്ധ സമയത്ത് ഇന്ധനം ലാഭിക്കുന്നതിനായി ജര്‍മ്മനിയായിരുന്നു ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്‍പോട്ട് ആക്കിയത്. യു കെ ഉള്‍പ്പടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും ഇത് പിന്തുടരുകയായിരുന്നു. സ്‌കൂളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ ഏറ്റവും കുറവ് മാത്രം ബാധിക്കുന്ന രീതിയാണിത്.


Previous Post Next Post