കിണറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം; മൂന്നു ദിവസത്തെ പഴക്കംകിണറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെള്ളറട: കത്തിപ്പാറ ചങ്കിലിയില്‍ കിണറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോവിലൂര്‍ സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അവിവാഹിതനായ ഷൈജു ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. നിര്‍മാണത്തൊഴിലാളിയാണ്.
മൂന്നു ദിവസത്തെ പഴക്കമുണ്ട്. കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചങ്കിലിയിലെ പഞ്ചായത്ത് വക കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 
സ്ഥലത്തെത്തിയ നെയ്യാര്‍ ഡാം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളറട പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Previous Post Next Post