ജവാന്മാരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന സ്റ്റേറ്റ് റിസർവ് പോലീസ് ഉദ്യോഗസ്ഥരിൽ 38 ജവാന്മാർക്ക് പരിക്കേറ്റുജവാന്മാരുമായി സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന സ്റ്റേറ്റ് റിസർവ് പോലീസ് ഉദ്യോഗസ്ഥരിൽ 38 ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലാണ് അപകടമുണ്ടായത്. വെടിവെപ്പ് പരിശീലനം പൂർത്തിയാക്കി ജവാന്മാർ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് സംവിധാനത്തിൽ വന്ന തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Previous Post Next Post