കോഴിക്കോട്: സ്വകാര്യ ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം. കോഴിക്കോട് മീഞ്ചന്ത ബൈപാസിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ബസിന് മുന്നിൽ തടസം സൃഷ്‌ടിച്ച് വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു . സിഗ് സാഗ് മാനറിലായിരുന്നു സ്‌കൂട്ടറിൽ യുവാവ് അഭ്യാസപ്രകടനം നടത്തിയത്. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചുവെന്ന് ആർടിഒ അറിയിച്ചു.
ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം.. കേസെടുത്ത് പൊലീസ്…
Jowan Madhumala
0