കൊല്ലം: സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കൊട്ടാരക്കര കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി.
കേസിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ പത്ത് ദിവസം നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാർ ഹൈക്കോടതിയിൽ വാദിച്ചു. തനിക്കെതിരായ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാർ എം.എൽ.എയുടെ ഹർജി വിധി പറയാൻ മാറ്റി.