ഗൂഗിള്‍ മാപ്പിലും ഭാരത്,,ഗൂഗിള്‍ മാപ്പിൽ ഇന്ത്യ എന്ന് ടൈപ്പ് സെര്‍ച്ച് ചെയ്താല്‍ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്നത് ഭാരത്.


 
ഗൂഗിള്‍ മാപ്പിൽ ഇന്ത്യ എന്ന് ടൈപ്പ് സെര്‍ച്ച് ചെയ്താല്‍ ദേശീയ പതാകയ്‌ക്കൊപ്പം കാണിക്കുന്നത് ഭാരത്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇന്ത്യയെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ രാജ്യത്തിന്റെ പേര് ഭാരത് എന്ന് രേഖപ്പെടുത്തിയതായി കാണിക്കുന്നത്. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് ഗൂഗിള്‍ മാപ്പ് കാണിക്കുന്നത്. ഇന്ത്യ, ഭാരത് എന്നിവ ദക്ഷിണേഷ്യയിലെ രാജ്യമാണെന്ന് ഇരുഭാഷകളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മറ്റ് ഭാഷ പതിപ്പുകളില്‍ ഇന്ത്യയെന്ന് തിരഞ്ഞാല്‍ ഇന്ത്യയെന്ന് രേഖപ്പെടുത്തിയ മാപ്പാണ് ഗൂഗിള്‍ കാണിക്കുന്നത്.
Previous Post Next Post