മുംബൈ: ബാഗിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കി യാത്രക്കാരൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. ബോംബ് സ്വാഡ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ പിടികൂടി. ആകാശ എയറിന്റെ പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് പുലർച്ചെ അടിയന്തര ലാൻഡിംഗ് നടത്തിയത്.