ടെസ്‌കോയിലെ ഷോപ്പിംഗില്‍ നിന്ന് നിങ്ങള്‍ സമ്പാദിക്കുന്ന ക്ലബ്കാര്‍ഡ് പോയിന്റുകള്‍ വഴി നിങ്ങള്‍ക്ക് ഇനി സൗജന്യമായി മദ്യപിക്കാനും അവസരം. ബ്രൂഡോഗ് ടെസ്‌കോയുമായി തുടങ്ങിയ പുതിയ പങ്കളിത്ത ബിസിനസിലൂടെയാണ് നിങ്ങള്‍ക്ക് സൗജന്യമായി മദ്യപിക്കാനും അവസരം ഒരുങ്ങുന്നത്.യുകെയിലെ ബ്രൂഡോഗ് ബ്രാഞ്ചില്‍ ഈ സ്‌കീം നിലവിലുണ്ട്. ഉപഭോക്താവിന് അവരുടെ കൈവശമുള്ള ഓരോ 50 ക്ലബ്കാര്‍ഡ് പോയിന്റുകള്‍ക്കും £1 കിഴിവ് ലഭിക്കും. അതായത് നിങ്ങള്‍ക്ക് ക്ലബ് കാര്‍ഡില്‍ 300പായിന്റുകള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് £6 പൈന്റ് സൗജന്യമായി ലഭിക്കുമെന്നര്‍ത്ഥം.
എന്നാല്‍ ഇതില്‍ ചില നിബന്ധനകള്‍ ബാധകമാക്കും. അതായത് നിങ്ങള്‍ ഭക്ഷണം വാങ്ങുന്നുണ്ടെങ്കില്‍ മാത്രമായിരിക്കും നിങ്ങളുടെ ക്ലബ്ബ്കാര്‍ഡ് പോയിന്റുകള്‍ ലഹരിപാനീയങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കൂ.ഒരാള്‍ക്ക് പരമാവധി രണ്ട് ആല്‍ക്കഹോള്‍ഡ് ഡ്രിങ്ക്സ് ആയിരിക്കും ലഭിക്കുക.
ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും അതിനോടൊപ്പം മൂന്ന് പൈന്റ് വേണമെങ്കില്‍, രണ്ട് പാനീയങ്ങളിലും ഭക്ഷണത്തിലും മാത്രമായിരിക്കും നിങ്ങളുടെ ക്ലബ്ബ് കാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാനാകൂ, ബാക്കി പണമോ കാര്‍ഡോ ഉപയോഗിച്ച് നല്‍കേണ്ടതുണ്ട്.എന്നാല്‍ നോണ്‍-ആല്‍ക്കഹോള്‍ഡ് പാനീയങ്ങള്‍ക്ക് പരിധിയില്ല. അതിനാല്‍ നിങ്ങള്‍ക്ക് നാരങ്ങാവെള്ളവും കോക്കുകളും വാങ്ങാവുന്നതാണ്.