…
തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ അജ്ഞാത സംഘം വീടിന്‍റെ ജനല്‍ ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കാണിപ്പയ്യൂര്‍ സ്വദേശിയായ വിജയകുമാറിന്‍റെ വീടിന് നേരെയാണ് ആക്രണമുണ്ടായത്. വീട്ടുകാര്‍ ഇറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞിരുന്നു.
ജയന്‍ എന്നയാളിന്‍റെ വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ലും അടിച്ചു തകര്‍ത്ത നിലയിലാണ്. തൊട്ടടുത്ത വിഷ്ണുവിന്‍റെ ഓട്ടോറിക്ഷയുടെ സീറ്റ് കുത്തിക്കീറുകയും ജിഷ്ണു എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടർ തകര്‍ക്കുകയും ചെയ്തു. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.