എംസി റോഡിൽ കോട്ടയം സംക്രാന്തിയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിമുട്ടി, ബസ് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ഹെൽമറ്റിന് അടിച്ചു; ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ നടുറോഡിൽ കൂട്ടയടി.


കോട്ടയം: എം.സി റോഡിൽ കോട്ടയം സംക്രാന്തിയിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിമുട്ടിയതിനെച്ചൊല്ലി നടുറോഡിൽ കൂട്ടയടി. കോട്ടയത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ കെ.എസ്.ആർ.ടി.സി ബസ് സംക്രാന്തി ജംഗ്ഷനിൽ വച്ച് തട്ടുകയായിരുന്നു. ഇതേച്ചൊല്ലി ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന്, രണ്ടു പേരും തമ്മിൽ തർക്കം രൂക്ഷമായതോടെ ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഹെൽമറ്റിന് അടിയ്ക്കുകയായിരുന്നു. തുടർന്ന് റോഡിലേയ്ക്ക് ഇറങ്ങിയെത്തിയ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വീണ്ടും കയ്യാങ്കളിയുണ്ടായി. ഇരുവരും തമ്മിലുണ്ടായ തമ്മിലടി രൂക്ഷമായതോടെ എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായി. തുടർന്ന് നാട്ടുകാർ ഓടിക്കൂടി. ഈ സമയം സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് ഡ്രൈവറെയും ബൈക്ക് യാത്രക്കാരനെയും കസ്റ്റഡിയിൽ എടുത്തു. രണ്ടു പേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Previous Post Next Post