റാഞ്ചി: സെല്‍ഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ദിയോഘറിലെ ശരത്തിലെ അസന്‍സോള്‍ സങ്കുല്‍ ഗ്രാമത്തില്‍ നിന്ന് ഗിരിദിലേക്ക് പോകുംവഴിയാണ് അപകടം നടന്നത്.
പോലീസെത്തി കാര്‍ പുറത്തെടുക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.