ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ തൊഴില്‍ മന്ത്രാലയം ഇലക്ട്രോണിക് ഫയല്‍ സേവനം ആരംഭിച്ചു. ജോലിക്കാരെ കണ്ടെത്തി നിയമിക്കാന്‍ രാജ്യത്തെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഖത്തറില്‍ ഫാമിലി വിസയില്‍ കഴിയുന്നവരെ ജോലിക്ക് നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ലളിതമായി പൂര്‍ത്തിയാക്കാനാവും. വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സമയനഷ്ടവും ചെലവും കുറക്കുകയാണ് ഇ-സേവനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഖത്തര്‍ തൊഴില്‍ വകുപ്പ് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം മേധാവി സേലം ദര്‍വിസ് അല്‍ മുഹന്നദി വ്യക്തമാക്കി.ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കുമായി (ക്യുഡിബി) സഹകരിച്ച് സംഘടിപ്പിച്ച സെമിനാറിലാണ് പുതിയ സേവനത്തെ കുറിച്ച് അല്‍ മുഹന്നദി വിശദീകരിച്ചത്. 'സംരംഭകര്‍ക്കുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സേവനങ്ങള്‍' എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. മന്ത്രാലയം നല്‍കുന്ന പുതിയ സേവനങ്ങളെക്കുറിച്ച് സ്വകാര്യ മേഖലയിലെ തൊഴില്‍ സംരംഭകരെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്തുന്നതിനായിരുന്നു സെമിനാര്‍.
പ്രവാസികള്‍ക്ക് ഫാമിലി വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഇ-സേവനം; റിക്രൂട്ട്‌മെന്റ എളുപ്പമാക്കുക ലക്ഷ്യം
jibin
0