പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ പുൽവാമയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസ് ഇൻസ്‌പെക്ടർ മസ്റൂർ അഹമ്മദ് വാനിക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ പുൽവാമയിലും ജമ്മു കശ്മീരിലെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Previous Post Next Post