കണ്ണൂർ: പെട്രോള്‍ അടിക്കാന്‍ എത്തിയ പോലീസ് ജീപ്പ് നിയന്ത്രണം തെറ്റി അപകടം. കണ്ണൂര്‍ കലക്ടറേറ്റിനു സമീപത്തെ കാള്‍ടെക്‌സ് ജംങ്ങ്ഷനിലെ പെട്രോള്‍ പമ്പിലാണ് അപകടമുണ്ടായത്.
ഇവിടെയുള്ള ഡിവൈഡറിലും കാറിലും ഇടിച്ച വാഹനം ഇന്ധനം നിറയ്ക്കുന്ന യന്ത്രം ഇടിച്ചു തകര്‍ത്തു.ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടതിനാല്‍ ജീവനക്കാര്‍ക്ക് അപകടം സംഭവിച്ചില്ല. എ ആര്‍ ക്യാമ്പിലെ രണ്ടു പോലീസുകാരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷം പോലീസുകാര്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം തുരുമ്പെടുത്ത അവസ്ഥയിലായിരുന്നു . ആക്‌സില്‍ ഒടിഞ്ഞ തിനെ തുടര്‍ന്നാണ് വാഹനം അപകടത്തില്‍ പെട്ടതെന്നാണു കരുതുന്നത്. തുരുമ്പെടുത്ത് ഒടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയിട്ട നിലയിലായിരുന്നു.