കഴിഞ്ഞ അഞ്ച് വർഷക്കാലമായി പള്ളിക്കത്തോട് ആനിക്കാട്ടു നിന്നും കാണാതായ മനീഷിൻ്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന് B J P മധ്യമേഖലാ പ്രസിഡൻ്റ് എൻ ഹരി',, മനീഷ് മതപരിവർത്തനത്തിന് വിധേയനായി നിരവധി ദുരൂഹ പോസ്റ്ററുകൾ പള്ളിക്കത്തോട്ടിൽ പ്രത്യക്ഷപ്പെട്ടു,,പിന്നിൽ ആരൊക്കെ ?



കോട്ടയം പള്ളിക്കത്തോട് ആനിക്കാട്, 5 വർഷത്തോളമായി കാണാതായ മനീഷ് എം മാത്യു നരിതൂക്കിൽ എന്ന യുവാവിനെക്കുറിച്ച് ഏറെ ആശങ്ക പരത്തുന്ന തരത്തിൽ ആനിക്കാട് പള്ളി പരിസരത്തും പള്ളിക്കത്തോട്ടിലും ലഖുലേഖകളും ഡോക്യുമെന്റിന്റെ കോപ്പികളും കാണപ്പെട്ടതിനെ സംബന്ധിച്ചുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാൻ പോലീസ് തയ്യാറാകണം. 

''റോമൻ കത്തോലിക്കാ സഭയിലെ പ്രമുഖ കുടുംബത്തിലെ അംഗമായ മനീഷ് മാത്യു എന്ന ഞാൻ ഏക സത്യദൈവത്തെ അറിഞ്ഞു ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് റഹ്‌മാൻ ആയിരിക്കുന്നു ക്ലാരിറ്റിക്കായി പേജുകൾ ശ്രദ്ധയോടെ വായിക്കുക''- 

എന്ന് അറിയിച്ചുകൊണ്ട് തുടങ്ങുന്ന ലഖുലേഖകളിൽ ചിലത് മതപരിവർത്തനത്തിന് വിധേയനായി എന്ന് ഉറപ്പിക്കുന്ന തരത്തിൽ പൊന്നാനിയിൽ നിന്ന് ലഭിച്ച മഊനത്തുൽ ഇസ്ലാം സഭയുടെ സർട്ടിഫിക്കറ്റുമാണ്. രോഗിയായ പിതാവും മാതാവും അടങ്ങുന്ന കുടുംബത്തിൽ നിന്ന് മൂന്നു വര്ഷം മുൻപ് കാണാതായ മനീഷ് മാത്യു പിതാവ് മരണപ്പെട്ടപ്പോൾ പോലും വീട്ടിലെത്തിയില്ല എന്നുള്ളതും, 

എന്നാൽ ഏറെ ദുരൂഹമായി ഇയാളെ സംബന്ധിച്ച വിവരങ്ങൾ പള്ളിപരിസരങ്ങളിലും ടൗണിലും കാണപ്പെട്ടതിനു പിന്നിൽ മറ്റുചില സംഘടനകളുടെയും പ്രവർത്തകരുടെയും ഇടപെടൽ ഉണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

ഇപ്പോൾ മത പരിവർത്തനത്തിനു വിധേയനായി ഇസ്ലാം മതം സ്വീകരിച്ച മനീഷ് മാത്യു നാടുവിടും മുൻപ് കുടുംബസ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി വാങ്ങിയതും എന്തിനായിരുന്നു എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.മത പരിവർത്തനത്തിനു വിധേയമാകുന്ന യുവാക്കളെയും യുവതികളെയും കുടുംബ ബന്ധം തന്നെവിഛേദിച്ചു നാടുകടത്തുന്നു. ദുരൂഹതതയും ആശങ്കയും നിറഞ്ഞ ഇത്തരം പ്രവർത്തികളുടെ പിന്നിൽ പ്രവർത്തിക്കുന്ന തീവ്ര ശക്തികളെ കണ്ടെത്താൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതാണ്.

രോഗിയായ മനീഷ് മാത്യുവിന്റെ മാതാവ് മകനെ കണ്ടെത്തണം എന്ന ആവശ്യം ഉന്നയിച്ചു ഏതാനും വർഷം മുൻപ് പോലീസിനെ സമീപിച്ചതായും എന്നാൽ തുടർനടപടികളോ യുവവിനെ കുറിച്ചുള്ള വിവരങ്ങളോ ലഭ്യമായില്ല. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് മനീഷ് മാത്യുവിനെ കുറിച്ചുള്ള വിവരങ്ങളുടെ ലഖു ലേഖകൾ പള്ളി പരിസരത്തും പള്ളിക്കത്തോട്ടിലും കണ്ടത് ഏറെ ദുരൂഹമാണ് ' 

ഈ അവസരത്തിൽ മത പരിവർത്തനത്തിനു വിധേയനായ യുവാവിനെ കണ്ടെത്തി കുടുംബത്തിന്റെയും പ്രദേശവാസികളുടെയും ആശങ്ക പരിഹരിഹരിക്കണമെന്നും പോലീസിന്റെയും ബന്ധപ്പെട്ടവരുടെയും ശക്തമായ ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നും ആവശ്യപ്പെടുകയാണ്...

എൻ. ഹരി
ബിജെപി മധ്യമേഖലാ പ്രസിഡന്റ്
Previous Post Next Post