അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിൽ തുടരുന്ന മലയാളി യുവതി മീരയുടെ ആരോഗ്യനിലയിൽ മാറ്റമില്ലവെന്റിലേറ്ററിൽ തന്നെ..., അമലിനെതിരെ ഗർഭസ്ഥ ശിശുവിനെ കൊന്നതിനും കേസ്

അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിൽ തുടരുന്ന മലയാളി യുവതി മീരയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മൂന്ന് ശസ്ത്രക്രിയകൾ നടത്തിയ ശേഷം രക്തസ്രാവം നിയന്ത്രണവിധേയമായിട്ടുണ്ട്. വെന്റിലേറ്ററിൽ തന്നെയാണ് മീര ഇപ്പോഴും. വെടിയേൽക്കുമ്പോൾ മീര രണ്ട് മാസം ഗർഭിണിയായിരുന്നു. 14 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശു മരിച്ചിരുന്നു. 

മീരയെ വെടിവെച്ചതിന് ഭർത്താവ് അമൽ റെജിക്കെതിരെ കേസെടുത്ത പോലീസ്  ഗർഭസ്ഥ ശിശുവിനെ മനഃപൂർവം കൊലപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അമൽ റെജി മീരയെ വെടിവെച്ചത്. 

വീട്ടിൽ നിന്നുമാണ് ഇരുവരും തമ്മിൽ വഴക്ക് ആരംഭിച്ചത്. ബന്ധുക്കളുടെ മുന്നിൽ വെച്ച് തർക്കമൊഴിവാക്കാൻ  മീരയെ കാറിൽ കയറ്റി അമൽ കൊണ്ടുപോയി. കാറിലിരുന്നും തർക്കം തുടർന്നതോടെ പിൻ സീറ്റിലിരുന്ന മീരയെ കൈ തോക്ക് ഉപയോഗിച്ച് അമൽ വെടിവെക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയുതിർത്തു. തുടർന്ന് കാർ തൊട്ടടുത്തുള്ള പള്ളി മുറ്റത്തേക്ക് ഓടിച്ച് കയറ്റി. വെടിവെപ്പിൽ കാറിന്റെ പിൻ ഗ്ലാസ് തകർന്നിരുന്നു. പ്രദേശവാസികളാണ് തുടർന്ന് പോലീസിനെ വിളിച്ചത്‌
Previous Post Next Post