അന്തരിച്ച പാമ്പാടിയിലെ ആദ്യകാല കലാകാരനായ ഇലക്കൊടിഞ്ഞി സ്വദേശി തൈപ്പറമ്പിൽ ടി. സി. മാത്യു ( മത്തായി ) ൻ്റെ വിയോഗത്തിൽ പാമ്പാടിക്കാരൻ ന്യൂസിനു വേണ്ടി പ്രശസ്ത കവി രാജു എഴുതിയ അനുസ്മണ കുറിപ്പ്


പാമ്പാടി: കലയുടെ
സിംഹാസനങ്ങൾ വിട്ട്
സർവകലാവല്ലഭൻ
വിട വാങ്ങി. ഇലക്കൊടിഞ്ഞി
തൈപ്പറമ്പിൽ ടി. സി. മാത്യു
എന്നപ്രിയങ്കരനായ
*മത്തായിച്ചന്* വലിയൊരു
സുഹൃദ് വലയവും
സഹോദര സംഘവും
സ്വന്തമായുണ്ടായിരുന്നു.
റേഡിയോനാടകങ്ങൾ ,
കഥാപ്രസംഗം, സംഗീതം ,
എന്നിവയിൽ
അദ്ദേഹത്തിന് നൈപുണ്യം
ഉണ്ടായിരുന്നു. അദ്ദേഹം
മരണവീടുകളിലെ
പാട്ടുകാരൻ ആയിരുന്നു.
വട്ടക്കുന്നു സെന്റ് പോൾസ്
സി. എസ്. ഐ. പള്ളി ,
CPM പാമ്പാടി ഏരിയ ,
കലസാഹിത്യസംഘടനകൾ ,
ഐക്യക്രിസ്ത്യൻ കൂട്ടായ്മ
എന്നിവയെല്ലാം
*മത്തായിച്ചന്റെ*
തട്ടകങ്ങൾ ആയിരുന്നു.
ഇന്നലത്തെ അദ്ദേഹത്തിന്റെ
ആകസ്മികനിര്യാണം
ബന്ധുക്കളെയും
സുഹൃത്തുക്കളെയും
ഞെട്ടിച്ചു കളഞ്ഞു.
ഇന്ന് 2PM ന് അദ്ദേഹത്തിന്റെ
ഭൗതികശരീരം വട്ടക്കുന്നു
CSI പള്ളിയിൽ
അടക്കപ്പെടുന്നു.
പ്രിയപ്പെട്ട *മത്തായിച്ചാ*
ഒരുപാടു സ്നേഹനിമിഷങ്ങൾ
ഞങ്ങൾക്ക് സമ്മാനിച്ച
താങ്കൾക്ക്
സുഹൃത്തുക്കളുടെയും
സഹോദരങ്ങളുടെയും
കണ്ണീർപ്രണാമം......

 ലേഖകൻ 
RAJU PAMPADY
Previous Post Next Post