കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ പാമ്പാടി സ്വദേശിനിയായ യുവതി പിടിയിൽ.
തിരുവനന്തപുരം മങ്ങാട്ടുകോണത്ത് താമസിക്കുന്ന കോട്ടയം പാമ്പാടി കട്ടപ്പുറത്ത് വീട്ടിൽ ഐറിൻ എൽസ് കുര്യൻ (25)ആണ് പിടിയിലായിരിക്കുന്നത്.
കട്ടപ്പന സ്വദേശിയുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂ കെയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഇയാളിൽ നിന്ന് യുവതി 10 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ തിരുവനന്തപുരത്തുനിന്ന് വിദഗ്ദമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.