ഖത്തർ-ബഹ്‌റൈൻ കോസ് വേ വരുന്നു: യാത്രാ സമയം അഞ്ച് മണിക്കൂറിൽ നിന്ന് അര മണിക്കൂർ ആയി കുറയും.




ദോഹ : ഖത്തർ-ബഹ്‌റൈൻ കോസ് വേ (ക്യുബിസി) പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സമയം 5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയും. പുതിയ സമുദ്ര ഇരു രാജ്യങ്ങളിലെയും ടൂറിസം പാത വിവിധ മേഖലകളുടെ വളർച്ചയ്ക്കും ആക്കം കൂട്ടും. 
ഖത്തറിന്റെ വടക്കൻ മേഖലയെയും ബഹ്‌റൈൻ കിഴക്കൻ തീരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്ര പാത ബഹ്‌റൈനെയും സൗദിയേയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വെയിലേക്കുള്ള സ്വാഭാവിക വിപുലീകരണമാണ്. 
നിലവിൽ സൗദിയുമായുള്ള കര അതിർത്തി വഴി ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രാസമയം 5 മണിക്കൂർ ആണ്. ഇതാണ് പാലം വരുന്നതോടെ 30 മിനിറ്റായി കുറയുന്നത്. 
ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്ക് മാത്രമല്ല സൗദിയിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കുമുള്ള യാത്രയും കൂടുതൽ എളുപ്പമാകും. ഇരു രാജ്യങ്ങളിലെയും കച്ചവടം, ടൂറിസം മേഖലകൾക്കും കൂടുതൽ നേട്ടമാകും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും നീളമേറിയ ഫിക്‌സഡ് കോസ് വെയായി ക്യൂബിസി മാറും.

കഴിഞ്ഞ ദിവസം മനാമയുമായ സന്ദർശനത്തിന് എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശി സൽമാൻ രാജകുമാരൻ എന്നിവരുമായി കൂടിക്കാഴ്ച്ചയിൽ ക്യുബിസി നിർമ്മാണത്തിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Previous Post Next Post