സന്നിധാനത്തേക്ക് ശര്‍ക്കരയുമായി വന്ന ട്രാക്ടര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു..ഡ്രൈവര്‍ പരിക്കുകളുടെ രക്ഷപ്പെട്ടു.



പത്തനംതിട്ട: ശബരിമല സന്നിധാനത്തിലേക്കുള്ള പാതയില്‍ ട്രാക്ടര്‍ മറിഞ്ഞു. ശബരിമല സന്നിധാനത്തേക്ക് ശർക്കര കയറ്റി വന്ന ട്രാക്ടർ ആണ് റോഡില്‍നിന്ന് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞത്. കുഴിയിലേക്ക് ട്രാക്ടര്‍ മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കുകളുടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ക്ക് നിസാര പരിക്ക് മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പമ്പയിൽ നിന്നും സ്വാമി അയ്യShare This!...
 Post Views: 0
Relatedപ്പൻ റോഡ് വഴി സന്നിധാനത്തേക്ക് വന്ന ട്രാക്ടർ ആണ് ചരൽമേടിന് സമീപം മറിഞ്ഞത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ട്രാക്ടർ പുറത്തെടുത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അയ്യപ്പന്‍ റോഡിലേക്ക് മാറ്റിയശേഷം ട്രാക്ടര്‍ ഉയര്‍ത്തിയത്. ഏറെ അപകടകരമായ പാതയിലൂടെ സാധനങ്ങളുമായി പോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ട്രാക്ടറുകളിലൊന്നാണ് മറിഞ്ഞത്.


Previous Post Next Post