അറബിക്കടലിന് മുകളിലെ ചക്രവാത ചുഴി ന്യൂനമർദമായി ശക്തിപ്രാപിക്കും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി നിൽക്കുന്ന ചക്രവാത ചുഴി ഇന്ന് അറബിക്കടലിന് മുകളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമായേക്കും. അടുത്ത ദിവസങ്ങളിൽ മിതമായ, ഇടത്തരം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പെങ്കിലും നവംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്‌
 
Previous Post Next Post