മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്ര കൃതി ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം പിണറായി വിജയനെന്ന നേതാവ് രൂപപ്പെട്ടതാണ് പുസ്തകത്തിന്റെ കഥാതന്തു.



തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്ര കൃതി ഇംഗ്ലീഷ് ഭാഷയിൽ തയ്യാറാകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം പിണറായി വിജയനെന്ന നേതാവ് രൂപപ്പെട്ടതാണ് പുസ്തകത്തിന്റെ കഥാതന്തു. കേരളത്തിന്റെ സാമൂഹിക ചരിത്രവും ഉൾപ്പെടുന്ന പുസ്തകത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. പിണറായി വിജയനെ കുറിച്ചുള്ള ജീവചരിത്രമോ അദ്ദേഹത്തിന്റെ ആത്മകഥയോ ഇതുവരെ പുറത്തുവന്നിട്ടില്ല, ഈ സാഹചര്യത്തിലാണ് പുസ്തകത്തിന് പ്രാധാന്യമേറുന്നത്. 2024 ആദ്യം പുസ്തകം പ്രകാശനം ചെയ്യും. എഴുത്തുകാരിയും കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടറും പ്രൊഫസറുമായ ഡോ. മീന ടി പിള്ളയാണ് പിണറായിയുടെ ജീവചരിത്ര കൃതി എഴുതുന്നത്. നേരത്തെ കെ കെ ശൈലജയുടെ ജീവചരിത്രമായ മൈ ലൈഫ് ആസ് എ കോമ്രേഡ് ഇംഗ്ലീഷിൽ പുറത്ത് വന്നിരുന്നു.

നിലവിൽ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവചരിത്ര കൃതി ചൈന, ക്യൂബ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അന്താരാഷ്ട്ര പബ്ലിക്കേഷനുകളുമായി ചർച്ച നടക്കുകയാണ്.
Previous Post Next Post