കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പാലക്കാട് : മണ്ണാർക്കാട് ആര്യമ്പാവിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കുമരംപുത്തൂർ ചുങ്കം ഓട്ടുപാറ ബഷീറിന്റേയും ജമീലയുടേയും മകൻ ഫിറോസാണ് (34) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി നൗഫലിന് അപകടത്തിൽ പരുക്കേറ്റു. ഇയാളെ വട്ടമ്പലത്തെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. സ്കൂട്ടറിൽ പോകുന്നതിനിടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫിറോസ് മരിച്ചു. അപകടം നടന്നിട്ടും നിർത്താതെ പോയ ലോറി കരിങ്കല്ലത്താണി തൊടുക്കാപ്പിൽ പൊലീസ് പിടികൂടി.
Previous Post Next Post