പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞത് ആരുമറിഞ്ഞില്ല… റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം





തൃശൂ‍ർ : മാള വടമയിൽ ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മാള പള്ളിപ്പുറം സ്വദേശിയായ കളത്തിൽ വീട്ടിൽ തോമസ് (60) ആണ് മരിച്ചത്. 

ഞായറാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ചാലക്കുടി കോട്ടാറ്റ് ഭാഗത്തുനിന്ന് മാള ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാഹനം വടമ സ്കൂളിന് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് മറിഞ്ഞു. തുടർന്ന് വാഹനം മറിഞ്ഞ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു. ഇതിൽ ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കന് ദാരുണാന്ത്യം സംഭവിച്ചത്.

അപകടവിവരം അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
Previous Post Next Post